തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ഇത്തരമൊരു വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് ലഭിച്ചാൽ അറിയാവുന്ന കാര്യങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ പറയുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
'ചോദ്യം ചെയ്യുന്നതിന് എസ്‌ഐടി എന്നെ വിളിപ്പിച്ചതായി മാധ്യമങ്ങള്‍ വഴി മാത്രമാണ് അറിഞ്ഞത്. അല്ലാതെ യാതൊരു അറിവും ഇല്ല. എസ്‌ഐടി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ഉണ്ടാക്കിയ പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഭയമില്ല. എസ്‌ഐടിയുടെ മുന്നില്‍ പോകുന്നതിന് മുമ്പ് അറിയിക്കും', അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
