വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത്

FEBRUARY 22, 2026, 9:30 AM

തിരുവനന്തപുരം: വ്ലോഗർ കെ എം ഷാജഹാനെതിരായ നിയമ നടപടി തുടരുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. 

2021 മുതൽ ഷാജഹാൻ തന്റെ പിറകെയുണ്ടെന്നായിരുന്നു ശ്രീജിത്ത് പറഞ്ഞത്. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നത് അദ്ദേഹത്തിന്റെ സ്ഥിരം രീതിയാണ്. 

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണ് ഷാജഹാനെന്നും ശ്രീജിത്ത് തിരുവനന്തപുരത്ത് പറഞ്ഞു.

vachakam
vachakam
vachakam

ആദ്യം നൽകിയ കേസിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിയുണ്ടായി. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊതുജനങ്ങളും നിയമപോരാട്ടം നടത്തണെമന്നും ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചാണ് ഞാൻ ആദ്യം കേസ് കൊടുത്തത്. അഞ്ച് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ചോദിക്കേണ്ടിയിരുന്നത്. ആ തരത്തിലുള്ള കേസായിരുന്നു. എനിക്ക് നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. എന്നിട്ടും ഷാജഹാൻ ഇപ്പോഴും തന്നെ അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും എസ് ശ്രീജിത്ത് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam