പെറ്റിക്കേസ് പിഴയിൽ തട്ടിപ്പ് നടത്തി  സിപിഒ തട്ടിയത് 16 ലക്ഷം രൂപ

JULY 23, 2025, 11:20 PM

കൊച്ചി: പെറ്റിക്കേസ് പിഴയിൽ തട്ടിപ്പ് നടത്തി സിപിഒ. നാല് വർഷം കൊണ്ട് 16 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്.

ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്.  ശാന്തി കൃഷ്ണനെ എറണാകുളം റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തു.

ശാന്തി കൃഷ്ണ സ്ഥലം മാറിപ്പോയതിന് പിന്നാലെയാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിഞ്ഞതും.

vachakam
vachakam
vachakam

ഡിഐജി ഓഫീസിൽ നിന്ന് സാധാരണ രീതിയിൽ നടക്കുന്ന ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 2018-2022 കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. പിഴ ഈടാക്കുന്ന തുക കുറച്ച് കാണിച്ചു കൊണ്ടുള്ള തട്ടിപ്പാണ് നടന്നത്. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam