ഉടവാൾ കൈമാറി; തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹഘോഷയാത്ര തുടങ്ങി

OCTOBER 8, 2026, 11:00 PM

തക്കല: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഉടവാൾ കൈമാറ്റച്ചടങ്ങ് പത്മനാഭപുരം കൊട്ടാരത്തിൽ നടന്നു. രാവിലെ എട്ടോടെ ഉപ്പിരിക്ക മാളികയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ദേവസ്വം പ്രതിനിധികളിൽനിന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങി. ഇതോടെ തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമായി. എം. വിൻസെന്റ് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പത്മനാഭപുരത്തുനിന്ന് പുറപ്പെടുന്ന തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല മുരുകൻ സ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങൾ കേരള അതിർത്തി കടന്ന് തിരുവനന്തപുരത്തെത്തുന്നതോടെയാണ് നഗരത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകുക.

ഘോഷയാത്രയുടെ ഭാഗമായി മുന്നൂറ്റിനങ്ക ദേവിക്ക് ശുചീന്ദ്രത്ത് ഭക്തിനിർഭരമായ യാത്രയയപ്പ് നൽകി. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ഇന്നലെ രാവിലെ ദേവിയുടെ യാത്ര ആരംഭിച്ചത്. രാവിലെ 9.15ഓടെ ചടങ്ങുകൾക്ക് തുടക്കമായി. മന്ത്രി സി.പി. ജോൺ, കന്യാകുമാരി എംഎൽഎ ദളവായി സുന്ദരം, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ജാൻസി റാണി, ടി.വി.കെ ജില്ലാ സെക്രട്ടറി മാധവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

vachakam
vachakam
vachakam

ക്ഷേത്രത്തിന് പുറത്ത് കേരള, തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥർ ദേവിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിലെത്തി അനുമതി വാങ്ങിയ ശേഷമാണ് മുന്നൂറ്റിനങ്കയുടെ ഘോഷയാത്ര മുന്നോട്ടുപോയത്. തട്ടപൂജകളും ഭക്തരുടെ സ്വീകരണങ്ങളും ഏറ്റുവാങ്ങിയ ദേവി പത്മനാഭപുരത്തെത്തി. ഇവിടെ ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗറിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

മുരുകൻ സ്വാമിയുടെ വിഗ്രഹഘോഷയാത്ര പുലർച്ചെ മൂന്നോടെ കുമാരകോവിലിൽനിന്ന് പുറപ്പെട്ടു. മൂന്ന് വിഗ്രഹങ്ങൾക്കും കേരള അതിർത്തിയായ കളിയിക്കാവിളയിൽ ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം നൽകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam