കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി പണം കവർച്ച; പ്രതികൾ ഇതരസംസ്ഥാനത്തേക്ക് കടന്നു

OCTOBER 10, 2025, 11:25 PM

 കൊച്ചി: കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായി വിവരം.

 പരാതി നൽകില്ലെന്ന് കരുതിയാണ് പണം കവർന്നതെന്ന് രണ്ടാം പ്രതി വിഷ്ണു മൊഴി നൽകി. കൊച്ചിയിലെ അഭിഭാഷകനായ നിഖിന്‍ നരേന്ദ്രന്‍ അടക്കം ഇതുവരെ ഏഴ് പ്രതികളാണ് കേസിൽ അറസ്റ്റിലായത്.

 ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

ഒന്നാം പ്രതിയായ ജോജിയും മുഖംമൂടിധാരികളായ മൂന്നു പേരുമാണ് ഇതര സംസ്ഥാനത്തേക്ക് കടന്നത്. കവർച്ച നടത്തുന്നതില്‍ നേരിട്ട് ഉൾപ്പെട്ടവരാണ് ഇവർ.

 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ രക്ഷപ്പെട്ട വാഹനം തൃശ്ശൂരില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തോക്ക് ചൂണ്ടിയും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം കവര്‍ന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam