തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫുൾടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസ്സാക്കി.
സർക്കാർ നിർദ്ദേശം കൂടി പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. പെൻഷൻ പ്രായം വർദ്ധിപ്പിക്കുക എന്നത് ഫുൾടൈം കാരാണ്മ ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു.
ഇതോടെ ഫുൾടൈം, പാർടൈം വ്യത്യാസമില്ലാതെ കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസ്സായി. നേരത്തേ പാർടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസ്സാക്കിയിരുന്നു. ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക കുടുംബങ്ങൾക്ക് പിൻതുടർച്ചാവകാശമായി ക്ഷേത്ര ജോലികൾക്കുള്ള അവകാശം ലഭിക്കുതാണ് കാരാണ്മ.
കൊച്ചിൻ ദേവസ്വം ബോർഡിലും നിലവിൽ ഫുൾടൈം കാരാണ്മ ജീവനക്കാരുടെ പെൻഷൻ പ്രായം 70 വയസ്സാണ്. ക്ഷേമനിധി രൂപീകരണം, സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കൽ ഉൾപ്പെടെയുള്ള കാരാണ്മ ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ തീരുമാനിക്കുതിന് സബ് കമ്മിറ്റിക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം നൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം അഡ്വ.എ അജികുമാർ എിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്