വിവാദങ്ങള്‍ക്കിടെ ബിജെപിക്ക് ആശ്വാസം; ഗുരുവായൂരില്‍ ബി. ഗോപാലകൃഷ്ണന്റെ പത്രിക അംഗീകരിച്ചു

MARCH 24, 2026, 2:46 AM

ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബി. ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകരിച്ചതായി റിപ്പോർട്ട്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയെങ്കിലും, ശിക്ഷ വിധിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പത്രിക നിരസിക്കാന്‍ കഴിയില്ലെന്ന് വരണാധികാരി വ്യക്തമാക്കി.

ഹിന്ദു എംഎല്‍എ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതോടെ ബിജെപി മുന്‍കരുതല്‍ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി, ഗോപാലകൃഷ്ണനോടൊപ്പം ഡമ്മി സ്ഥാനാര്‍ത്ഥിയായും കെ.ആര്‍. ബൈജുയെ പാര്‍ട്ടി രംഗത്തിറക്കിയിരുന്നു.

അതേസമയം വര്‍ഗീയ പ്രസ്താവന നടത്തിയെന്നാരോപിച്ച് ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസ് എടുത്തത്. വോട്ട് തേടുന്നതിനായി മത-സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam