കാരന്തൂർ: വായന വാനോളം ഉയരട്ടെ എന്ന പ്രമേയത്തിൽ ദിനാചരണ ഭാഗമായി മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഗമം എഴുത്തുകാരൻ റസാക്ക് വഴിയോരം ഉദ്ഘാടനം ചെയ്തു,
ജീവിതം ഒരു പുസ്തകമായും ചുറ്റുപാടുകൾ അനുഭവമായും മാറ്റി മുഴുവൻ വിദ്യാർത്ഥിനികളും എഴുതാനും രചിക്കാനും തയ്യാറെടുക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി.
പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ, മർകസ് അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് കൽപകഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൂകേണ്ടി, പ്രിൻസിപ്പൽ മൂസക്കോയ മാവിളി, ഹെഡ്മാസ്റ്റർ നിയാസ് ചോല, അധ്യാപകരായ പ്രജിത, ഷബ്ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിഷ സുമയ്യ, റഷ പി എന്നിവർ സംസാരിച്ചു. വായനാദിന പ്രതിജ്ഞയും നടത്തി. കുട്ടികളുടെ ആസ്വാദനകുറിപ്പുകളും, അമ്മമാരുടെ ആസ്വാദന കുറിപ്പുകളും ചടങ്ങിൽ പ്രകാശനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
