കോഴിക്കോട്: കണ്ണില്‍ അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണില്‍ നിന്നും പ്രത്യേകയിനം വിരയെ നീക്കം ചെയ്തു. കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ പ്രസന്ന(75)യുടെ കണ്ണില്‍ നിന്നുമാണ് ഡോക്ടര്‍മാര്‍ നീളന്‍ വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസന്ന ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ണില്‍ വിരയുള്ളതായി കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും.
വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഉള്ള്യേരിയിലെ ആശുപത്രിയില്‍ എത്തിയത്.
ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിരയെ കണ്ടെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്