കൊച്ചി : റാപ്പർ വേടൻ പ്രതിയായ ബലാത്സംഗക്കേസിന്‍റെ അന്വേഷണം നാളെ മുതൽ പൊലീസ് ഊർജിതമാക്കും. ആരോപണം ഉന്നയിച്ച യുവതി നൽകിയ മൊഴിയിലുളള വേടന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.
മുൻകൂർജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്നശേഷമേ വേടനെ ചോദ്യം ചെയ്യുകയുള്ളു. 2021 ആഗസ്റ്റ് മുതൽ മാർച്ച് 2023 വരെയാണ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
അഞ്ച് തവണ തന്നെ പീഡിപ്പിച്ചു, കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ചാണ് ലഹരി മരുന്ന് ഉപയോഗിച്ച ശേഷം തന്നെ പീഡിപ്പിച്ചതെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴിയിൽ പരാമർശിച്ചിരുന്നു.
തൃക്കാക്കര പൊലീസാണ് വേടനെതിരായ കേസ് രജിസ്റ്റർ ചെയ്തത്. ഫാൻ എന്ന നിലയിലാണ് റാപ്പർ വേടനുമായി അടുത്തതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
