ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷാവിധി ഈ മാസം 30ന് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണൽ കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുക. ശിക്ഷയെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് കോടതി രേഖപ്പെടുത്തി.
കനത്ത സുരക്ഷയോടെയാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. 15 പ്രതികളിൽ ഒരോരുത്തരേയും പ്രത്യേകമായി വിളിച്ചാണ് ജഡ്ജി വി ജി ശ്രീദേവി ശിക്ഷയെ കുറിച്ച് പ്രതികൾക്ക് പറയാനുള്ളത് കേട്ടത്.
കുടുംബത്തെ കുറിച്ചും ഭാവിയെ കുറച്ചുമുള്ള ആശങ്കളും ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ചുമാണ് ഭൂരിഭാഗം പേരും പറഞ്ഞത്.
പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതി 15 പേരുടെയും സാമൂഹിക പശ്ചാത്തലം, ജയിലിലെ പെരുമാറ്റം, മാനസികാരോഗ്യ റിപ്പോർട്ട് എന്നിവ പരിഗണിച്ചു.
30 ന് ശിക്ഷ പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചതോടെ പ്രതികൾക്ക് മനപരിവർത്തനത്തിനുള്ള അവസരം കൊടുക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്