കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ പ്രവണതയാണെന്ന് വ്യക്തമാക്കി രമേഷ് പിഷാരടി പറഞ്ഞു. വോട്ട് നേടാൻ പണം നൽകുന്നത് കേരളത്തിൽ അപൂർവമാണെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.
പണവും സാരിയും വിതരണം ചെയ്യുന്നുവെന്ന വിവരം മുമ്പ് തന്നെ അറിഞ്ഞിരുന്നുവെന്നും, എന്നാൽ അതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നതെന്നും പിഷാരടി പറഞ്ഞു. “ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായി മനസിലാകും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കുമുള്ള പ്രതികരണമായി, “താൻ ദുർബലനാണെങ്കിൽ എന്തിനാണ് ഇത്രയും അധിക്ഷേപം?” എന്നും പിഷാരടി ചോദിച്ചു. തന്റെ ചിത്രം ഫ്ലിപ്പ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, പിഷാരടി തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തി. മുൻ മന്ത്രി കെ ബാബുയും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും, കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു':
'സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗം'; തിരഞ്ഞെടുപ്പ് ദിനത്തിൽ ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാൻ എത്തിയത്
'ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നത്'; പി കെ
നുണകൾ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു