തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതിയുടെ ചെയർമാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആകാൻ സാധ്യത.
ചെന്നിത്തലയെ നാമനിർദ്ദേശം ചെയ്യാൻ സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയായി. 27 ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരും. അതേസമയം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനാർത്ഥിയാകുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെസി ജോസഫ്, കൊടിക്കുന്നിൽ എന്നിവരെ പരിഗണിക്കുന്നുണ്ട്.
എംപിമാരായ ആന്റോ ആന്റണി, ഷാഫി എന്നിവരെയും പരിഗണിക്കണമെന്ന് അഭിപ്രായമുണ്ട്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനും ഡൽഹി ചർച്ചകളിൽ നിർദ്ദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
