മലപ്പുറം: രാമക്ഷേത്രത്തിൽ നാളെ നടക്കുന്ന പ്രതിഷ്‌ഠാ ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് പോലെയെന്ന് പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
2025ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകൂ. ഇപ്പോൾ തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാനാണ് രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് വരും.
ജനങ്ങളുടെ പ്രശ്‌നങ്ങൾ പറഞ്ഞ് വോട്ട് തേടാൻ ബിജെപിക്ക് കഴിയില്ല. രാജ്യത്ത് പട്ടിണിയും ദുരിതവുമുണ്ട്. ഇതിനെ മറികടക്കാനാണ് വിശ്വാസം രാഷ്ട്രീയ ആയുധമാക്കുന്നത്. അതിനെയാണ് വര്‍ഗീയതയെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കിൽ 2025ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
2025 ആർഎസ്എസിന്റെ നൂറാം വാർഷികമാണ്. ഇതോടെ ഇന്ത്യൻ ഭരണഘടന ഇല്ലാതാകും. വർണ്ണ സംവിധാനം പുനഃസ്ഥാപിക്കും. വംശഹത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്