കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിനെതിരെ രംഗത്തുവന്ന നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്ത്.
പി വി അൻവർ പി സി ജോർജിന്റെ നിലവാരത്തിലേക്ക് എത്തിയെന്നും അൻവർ നാവടക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഓർമിപ്പിച്ചുകൊണ്ടും കൂടിയായിരുന്നു എംപിയുടെ പ്രതികരണം. കെ സി വേണുഗോപാലിനെക്കുറിച്ച് അൻവർ അന്നും ഇന്നും പറഞ്ഞത് എന്താണെന്ന് സമൂഹത്തിന്റെ മുൻപിലുണ്ട്.
രാഹുൽ ഗാന്ധിയെക്കറിയിച്ചുള്ള ഡിഎൻഎ പരാമർശവും വി ഡി സതീശനെക്കുറിച്ചുള്ള പരാമർശവും പൊതുമധ്യത്തിലുണ്ട്. ഇതെല്ലം സഹിച്ചും പൊറുത്തുമാണ് അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചത് എന്നും ഉണ്ണിത്താൻ പറഞ്ഞു.
ആര്യാടൻ ഷൗക്കത്തിനെതിരെ പ്രതികരിച്ച നടപടിയെയും എംപി വിമർശിച്ചു. നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥിയാണ് ഷൗക്കത്ത്. ഈ സ്ഥാനാർത്ഥിക്ക് ആർക്ക് വേണമെങ്കിലും പിന്തുണ നൽകാം. വ്യക്തിയായാലും, സംഘടനയായാലും ഒരു മുന്നണിയിൽ എടുക്കണമെങ്കിൽ ചർച്ച അത്യാവശ്യമാണെന്നും ഒരാൾക്ക് മാത്രമായി അത് തീരുമാനിക്കാനാകില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്