തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അധികാരത്തിലേറുന്ന യുഡിഎഫിന്റെ വിജയം ഉമ്മൻ ചാണ്ടിയുടെ കൂടിയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
“ആ വലിയ മനുഷ്യന്റെ ചോര ചീന്തിയവർക്ക് കാലം കരുതി വെച്ച മറുപടിയാണിത്. സാറെ, നമ്മുടെ പാർട്ടി ജയിച്ചു,” എന്ന വികാരഭരിതമായ കുറിപ്പാണ് രാഹുൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ലീഡ് നിലകൾ പുറത്തുവന്നപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും രാഹുൽ രംഗത്തെത്തിയിരുന്നു. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞത് ജനങ്ങളാണ്,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് ചർച്ചകൾ നടത്തും. എംഎൽഎമാരുടേയും എംപിമാരുടേയും നിലപാട് തേടാൻ പ്രത്യേക നിരീക്ഷകരെ നിയോഗിക്കാനാണ് സാധ്യത. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
