തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകയായ രഞ്ജിത പുളിയ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കേസിലെ അതിജീവിതയെ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ അപകീർത്തികരമായ കുറിപ്പുകൾ പ്രസിദ്ധീകരിച്ചതാണ് കേസിന് കാരണമായത്.
പത്തനംതിട്ട സൈബർ പൊലീസാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രണ്ട് കേസുകളാണ് രഞ്ജിതയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതിയുയർന്ന സമയത്തുതന്നെ, അദ്ദേഹത്തെ പിന്തുണച്ചും പരാതിക്കാരിയെ അവഹേളിച്ചും രഞ്ജിത സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ തിരുവനന്തപുരം സൈബർ പൊലീസ് മുൻപ് കേസെടുത്തിരുന്നു. ആ കേസിൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
എന്നാൽ പിന്നീട് രാഹുലിനെതിരേ വീണ്ടും പരാതികൾ ഉയർന്നപ്പോഴും, രഞ്ജിത സൈബർ അധിക്ഷേപം തുടർന്നുവെന്നാരോപിച്ചാണ് പൊലീസ് വീണ്ടും നടപടി സ്വീകരിച്ചത്. തുടർന്നാണ് ഇപ്പോഴത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
