രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം കനക്കുന്നു; കാസർ​ഗോഡ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

JANUARY 9, 2024, 9:42 PM

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. നേതാക്കളടക്കം പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ചിനും ആ​​ഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. രാഹുലിന്റെ അറസ്റ്റിൽ പ്രതിഷധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് കോൺ​ഗ്രസ്.

vachakam
vachakam
vachakam

സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സർക്കാരിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam