തിരുവനന്തപുരം: മാവേലിക്കര ജയിലില്‍ രാഹുലിന് പുതിയ മേൽവിലാസം. 26/2026 എന്ന ജയില്‍ നമ്പര്‍ മേല്‍വിലാസത്തിലാണ് രാഹുൽ ഇനി അന്തിയുറങ്ങേണ്ടത്.
വിദേശത്തുള്ള യുവതിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത രാഹുലിനെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. പരാതി തള്ളിയ രാഹുല്‍ പരസ്പരസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമെന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കി. എന്നാല്‍ രാഹുല്‍ സ്ഥിരംകുറ്റവാളിയെന്ന പൊലീസ് വാദം കോടതി അംഗീകരിച്ചാണ് റിമാന്‍ഡ് ചെയ്തത്.
വിവാഹ ബന്ധത്തില്‍ തകര്‍ച്ച നേരിട്ട യുവതിയെ വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് രാഹുല്‍ വരുതിയിലാക്കിയത്. ഇക്കാര്യം സംസാരിക്കാനെന്ന പേരില്‍ 2024 ഏപ്രില്‍ 8ന് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തു.
എതിര്‍ത്തപ്പോള്‍ കൈകൊണ്ട് മുഖത്തടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും പരാതിയിലുണ്ട്. ബലാല്‍സംഗം, ഭീഷണി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പൊലീസ് ഇന്നലെ അര്‍ധരാത്രി പാലക്കാട് ഹോട്ടലിലെത്തി കസ്റ്റഡിയിലെടുത്തു.
പരാതിക്കാരിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും ജാമ്യം കൊടുത്താല്‍ അതിജീവിതമാരെ ഭീഷണിപ്പെടുത്തുകയും സൈബര്‍ ആക്രമണത്തിന് ഇരയാക്കുമെന്നുമുള്ള വാദം അംഗീകരിച്ച കോടതി റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
