രണ്ടാമത്തെ കേസിലും  രാഹുൽ മുൻകൂർ ജാമ്യഹർജി നൽകി 

DECEMBER 6, 2025, 12:00 AM

തിരുവനന്തപുരം: ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ   അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി. 

ഇന്ന് ഹർജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.  ആദ്യ കേസിലെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.

ഹൈക്കോടതിയിൽ നിന്ന് നിന്ന് ആശ്വാസ നടപടിക്ക് പിന്നാലെയാണ് രാഹുലിൻറെ പുതിയ നീക്കം. രണ്ടാം കേസിൽ പൊലീസിന് അറസ്റ്റിന് തടസ്സമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഇന്ന് തന്നെ കോടതി ഹർജി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകർക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam