പ്രളയമടക്കം നിലമ്പൂരുകാർ ബുദ്ധിമുട്ടിയപ്പോൾ ഒന്നും സ്വരാജിനെ കണ്ടിട്ടില്ല: രാഹുൽ മാങ്കൂട്ടത്തിൽ

MAY 31, 2025, 3:09 AM

കോഴിക്കോട്:  2021ലെ തെരഞ്ഞെടുപ്പിൽ പോലും തൃപ്പൂണിത്തറയിൽ ജയിക്കാൻ ഇടത് സ്ഥാനാർഥിയായ സ്വരാജിന് കഴിഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

 കവളപ്പാറ ദുരന്തം ഉണ്ടായപ്പോൾ അവിടെയോ മനുഷ്യ - വന്യജീവി സംഘർഷം ഉണ്ടായപ്പോൾ അവിടെയോ സ്വരാജിനെ കണ്ടിട്ടില്ല. സ്വരാജിന്‍റെ സ്ഥാനാർഥിത്വത്തിൽ വലിയ സന്തോഷമെന്നും എം.വി ഗോവിന്ദൻ നിലമ്പൂരിൽ മത്സരിക്കണമെന്നായിരുന്നു തങ്ങളുടെയൊക്കെ ആഗ്രഹമെന്നും രാഹുൽ കോഴിക്കോട്ട് പറഞ്ഞു.   

ഞാൻ വിളിച്ചാൽ ഉടനെ വരുന്നതും പ്രഖ്യാപിക്കുന്നതും ആണ് സിപിഎമ്മിൻ്റെ  സ്ഥാനാർഥി എന്നത് അറിയുന്നതിൽ സന്തോഷമുണ്ട്. മനുഷ്യ വന്യജീവി സംഘർഷം ഉണ്ടായപ്പോൾ ഒറ്റ വാക്ക് ഒരു വരി,

vachakam
vachakam
vachakam

ഒരു കുത്ത് ഒരു പ്രതികരണം ഈ നാടിനു വേണ്ടി നടത്തിയോ ? പഹൽഗാം തീവ്രവാദി ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടപ്പോൾ സ്വരാജ് പ്രതികരിച്ചോ ? തീവ്രവാദി കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടാകുമ്പോൾ യുദ്ധങ്ങൾ വേണ്ട എന്നുപറയുന്ന കള്ളത്തരം ജനങ്ങൾ തിരിച്ചറിയും.

സ്ഥാനാർഥികൾ കരുത്തരാണോ ദുർബലരാണ് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.  സംസ്ഥാനത്തിനകത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ട്.   ആരും വന്നാലും ഞങ്ങൾക്ക് ഭയമില്ല. നിലമ്പൂരിൽ  യുഡിഎഫ്  ആധികാരിക ജയം നേടുമെന്നും രാഹുൽ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam