''പാര്‍ട്ടി പറഞ്ഞാല്‍ അത് അംഗീകരിക്കും''; പി.വി. അന്‍വറുമായുള്ള കൂടിക്കാഴ്ച തെറ്റെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

JUNE 1, 2025, 2:57 AM

മലപ്പുറം : അന്‍വറുമായുള്ള കൂടിക്കാഴ്ച തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് തെറ്റ് തന്നെയാണ്. നേതൃത്വം പറയുന്നത് അംഗീകരിക്കുന്നു.

പാര്‍ട്ടി പറയുന്നതാണ് ശരിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ അറിവോടെയാണ് താന്‍ അന്‍വറിനെ കാണാന്‍ പോയതെന്ന് പറഞ്ഞിട്ടില്ലെന്നും മുന്നണിക്ക് വേണ്ടി സംസാരിക്കാനല്ല താന്‍ പോയതെന്നും രാഹുല്‍ പറഞ്ഞു.

മുന്നണിക്ക് ജയിക്കാന്‍ ജനങ്ങളുടെ അല്ലാതെ ഒരാളുടെയും സഹായം വേണ്ട. പാര്‍ട്ടിക്കെതിരെ തനിക്ക് ഒരു ഈഗോയുമില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

vachakam
vachakam
vachakam

പാര്‍ട്ടിയുടെ അറിവില്ലാതെ കഴിഞ്ഞദിവസം രാത്രി 11.45 ഓടെയാണ് രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത്. ഇത് വിവാദമാവുകയും ചെയ്തു. പിന്നാലെയാണ് വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം രംഗത്തെത്തിയത്.

പി.വി. അന്‍വറിനെ കാണാന്‍ പോയത് അദ്ദേഹം പിണറായിസത്തെ എതിര്‍ക്കുന്നത് കൊണ്ടാണെന്നും അതി വൈകാരികമായട്ടല്ല തീരുമാനം എടുക്കേണ്ടത് എന്നും നിങ്ങളുടെ ട്രാക്ക് ശരിയല്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam