കൊച്ചി: കേരള നിയമസഭാ വെബ്സൈറ്റിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇപ്പോഴും അയോഗ്യനായി തുടരുന്നു.
2023 മാർച്ച് 23നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെ സൂറത്തിലെ കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരനാക്കി വിധി പ്രഖ്യാപിക്കുന്നത്.
ശിക്ഷിക്കപ്പെട്ട ദിവസമായ മാർച്ച് 23 മുതൽ അദ്ദേഹത്തെ സഭയിൽ നിന്ന് അയോഗ്യനാക്കിയതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നു.
2023 ഓഗസ്റ്റ് 3ന് രാഹുൽ ഗാന്ധിയുടെ ശിക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. പരമാവധി ശിക്ഷ വിധിക്കാൻ ഗുജറാത്തിലെ വിചാരണക്കോടതി ജഡ്ജി കാരണമൊന്നും പറഞ്ഞിട്ടില്ലെന്നും അന്തിമ വിധി വരുന്നത് വരെ ശിക്ഷാ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.
അയോഗ്യനാക്കപ്പെട്ടപ്പോൾ വെബ്സൈറ്റിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരും വിവരങ്ങളും നീക്കം ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു മാസങ്ങൾ പിന്നിടുമ്പോഴും വിവരങ്ങൾ പുനസ്ഥാപിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്