തിരുവനന്തപുരം: പരാതിക്കാരിയുമായി രാഹുൽ മാങ്കൂട്ടത്തിൽ അടുപ്പം സ്ഥാപിച്ചത് വ്യക്തിപരമായ പ്രശ്‌നപരിഹാരം വഴിയെന്ന് പൊലീസ് റിപ്പോർട്ട്. അതിജീവിതയുടെ പാലക്കാടുള്ള വ്യക്തിപരമായ വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇടപെട്ടു എന്നും ഇത് പരിഹരിക്കാൻ രാഹുൽ മുൻകൈയെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത് എന്നും ഈ അടുപ്പം രാഹുൽ മുതലെടുത്തുവെന്നും ആണ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നത്.
രാഹുൽ യുവതിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേക്ക് അതിജീവിതയെ നിർബന്ധിച്ച് കൊണ്ടുപോയി. ഗർഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചതിനും നഗ്‌നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗം നടന്നുവെന്നതിനും ശക്തമായ തെളിവുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
