'രാഹുൽ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു, ഭയാനകമായ രീതിയില്‍ ആക്രമിച്ചു'; മാങ്കൂട്ടത്തിലിനെതിരായ പെൺകുട്ടിയുടെ പരാതിയുടെ പൂർണ രൂപം

DECEMBER 2, 2025, 5:12 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതിയുമായി 23കാരി രംഗത്ത്. രാഹുൽ വിവാഹ വാഗ്ദാനം നൽകി അതിക്രൂരമായി പീഡിപ്പിച്ചതായാണ് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കുന്നത്. കെപിസിസി നേതൃത്വത്തിനാണ് പെൺകുട്ടി പരാതി നൽകിയത്. 

പരാതിയുടെ പൂർണ രൂപം

സര്‍,

vachakam
vachakam
vachakam

കേരളത്തിന് പുറത്തു താമസിക്കുന്ന, 23 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് ഞാന്‍. അത്യന്തം വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ ഗുരുതരമായ ചൂഷണവും, പീഡനവും, വിവാഹ വാഗ്ദാനത്തിലൂടെ നടത്തിയ മാനസിക പീഡനവും സംബന്ധിച്ച് സത്യാവസ്ഥ നിങ്ങളോട് പറയണമെന്ന് എന്റെ ഉത്തരവാദിത്വബോധം കൊണ്ടാണ് ഞാന്‍ ഈ കത്ത് അയക്കുന്നത്. അടുത്തിടെ സമാനമായ പരാതികള്‍ നിരവധി യുവതികളില്‍ നിന്ന് ഉയര്‍ന്നു വന്ന പശ്ചാത്തലത്തില്‍, അയാളുടെ ഇരകളുടെ പട്ടികയില്‍ ഇനി ഒരാളും കൂടരുതെന്നതാണ് എന്നെ ഇതിലേക്ക് പ്രേരിപ്പിച്ചത്.

ഞാനും രാഹുലും വര്‍ഷങ്ങളായി പരിചിതരായിരുന്നു. 2023 സെപ്റ്റംബറില്‍ അയാള്‍ ഇന്‍സ്റ്റാഗ്രാം വഴി വീണ്ടും ബന്ധപ്പെട്ടു. വളരെ മാന്യതയോടെ സംസാരിച്ച അയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ഇന്‍സ്റ്റഗ്രാം അഡ്മിന്മാര്‍ നോക്കുന്നുണ്ടെന്ന് പറഞ്ഞ്, സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് ടെലിഗ്രാം നമ്പര്‍ ചോദിച്ചു. ഞാന്‍ ആ നമ്പര്‍ നല്‍കി . നേരത്തെ മുതല്‍ അയാള്‍ക്ക് എന്നെ ഇഷ്ടമായിരുന്നു എന്നും വിവാഹം ചെയ്യണമെന്നും അയാള്‍ മെസേജുകള്‍ അയച്ചു. എന്റെ കരിയറിന് തടസ്സമാകില്ലെന്നും എന്റെ ഭാവി ലക്ഷ്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

വിവാഹാഭ്യര്‍ഥന ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഈ കാര്യം വീട്ടുകാരോട് പറഞ്ഞു. അയാളുടെ രാഷ്ട്രീയ ജീവിതം സ്ഥിരമല്ല എന്ന കാരണത്താല്‍ അവര്‍ മടിച്ചെങ്കിലും, നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് ഉജ്വല ഭാവിയുണ്ടെന്ന് പറഞ്ഞതിനാല്‍ പിന്നീട് അവര്‍ സമ്മതിച്ചു. അയാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായതോടെ എന്റെ വീട്ടുകാര്‍ക്കും കൂടുതല്‍ സ്വീകാര്യമായി ഇത്. ഞാന്‍ അയാളെ വിവരം അറിയിച്ചപ്പോള്‍ അടുത്ത അവധിക്കാലത്ത് ബന്ധുക്കളുമായി വീട്ടില്‍ വരാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

vachakam
vachakam
vachakam

അവധി കഴിഞ്ഞ് ആ തവണ ഞാന്‍ വീട്ടിലെത്തിയപ്പോള്‍, സ്വകാര്യമായി കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു-ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞ്. അദ്ദേഹത്തോടൊപ്പം കാറോടിച്ചിറങ്ങിയത് ഫെനി നൈനന്‍ എന്ന സുഹൃത്തായിരുന്നു.അവര്‍ എന്നെ നഗരത്തില്‍ നിന്ന് അകലെയുള്ള ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി. സ്വകാര്യതയ്ക്കായി സുഹൃത്തിന്റെ സ്ഥലം മാത്രമാണിതെന്ന് പറഞ്ഞ് അകത്തേക്ക വരാന്‍ പറഞ്ഞു. വിശ്വസിച്ച് ഞാന്‍ അകത്ത് പോയി.

എന്നാല്‍ അകത്ത് കയറിയ ഉടനെ ,യാതൊരു സംഭാഷണവുമില്ലാതെ, അദ്ദേഹം എന്നെ ബലമായി ലൈംഗികമായി സമീപിച്ചു. ഞാന്‍ വ്യക്തമായി എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും, അയാള്‍ എന്നെ ആക്രമിച്ചു. ആവര്‍ത്തിച്ച് എതിര്‍ത്തിട്ടും അയാള്‍ എന്നെ ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു. ബലാല്‍സംഗം ചെയ്യുകയും ഭയാനകമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തു. അതിനുശേഷം എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായപ്പോള്‍, ശ്വാസം കിട്ടാതെപോയി എനിക്ക് മരുന്ന് കഴിക്കേണ്ടി വന്നു. എന്നിട്ടും അതേ അവസ്ഥയില്‍ അയാള്‍ എന്നെ പിന്നെയും ആക്രമിക്കുകയായിരുന്നു.

ഇത്രയും ക്രൂരതയ്ക്ക് ശേഷം , വിവാഹവാഗ്ദാനം സംബന്ധിച്ച് ഞാന്‍ ചോദിച്ചപ്പോള്‍, ആരെയും വിവാഹം ചെയ്യാനുള്ള ഉദ്ദേശമില്ലെന്നും തന്റെ രാഷ്ട്രീയജീവിതം ഭാര്യയുടെയും മക്കളുടെയും കാര്യങ്ങള്‍ നോക്കാനുള്ളതല്ലെന്നും പറഞ്ഞു. അപ്പോള്‍ മാത്രമാണ് ആ വാഗ്ദാനം കള്ളമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.

vachakam
vachakam
vachakam

എന്നെ ഇങ്ങനെ തകര്‍ത്തിട്ടും, ഒന്നും സംഭവിച്ചില്ലെന്ന പോലെ, ''പോയാലോ?'' എന്ന് മാത്രമാണ് അയാള്‍ പറഞ്ഞത്. ഫെനി നൈനാന്‍ കാറോടിച്ച് ഞങ്ങളെ തിരികെ കൊണ്ടുവന്നു. എന്റെ ശരീരാവസ്ഥയോ മാനസിക നിലയോ കുറിച്ചു ഒരു വാക്കുപോലും പറഞ്ഞില്ല.

വീട്ടിലെത്തിയ ഞാന്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. ശരീരത്തിലെ വേദനയുടെയും മുറിവുകളുടെയും മരുന്ന് കഴിക്കേണ്ടി വന്നു. വീട്ടുകാരോട് എന്ത് പറഞ്ഞാലും അവര്‍ക്കുണ്ടാകുന്ന വേദനയുടെ വലുപ്പം ആലോചിച്ചിട്ടും വലിയ അപമാനത്താലും എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ആ ദിവസങ്ങള്‍ ഞാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കഴിച്ചത്. തുടര്‍ന്ന് ഒരു മാസം മുഴുവന്‍ അയാള്‍ വിളിച്ചതേയില്ല. പിന്നീടൊന്നും സംഭവിച്ചില്ല എന്നപോലെ തിരികെ ബന്ധപ്പെട്ടു വീണ്ടും സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നിരസിച്ചപ്പോള്‍, 'നിന്നെ ഗര്‍ഭിണിയാക്കണം ' പോലുള്ള പേടിപ്പിക്കുന്ന കാര്യങ്ങള്‍ മെസേജ് ആയി അയച്ചു. ഈ ആവര്‍ത്തിച്ചുള്ള സന്ദേശങ്ങളും ആവശ്യങ്ങളും എനിക്ക് ഭീതിയുണ്ടാക്കി. അയാളുടെ രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് ഞാന്‍ ബ്ലോക്ക് ചെയ്യാനോ ഒന്നും പറയാനോ പോലും പറ്റാത്ത അവസ്ഥയിലായി. 

പിന്നീട് നിരവധി സമാന ആരോപണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി-വിവാഹ വാഗ്ദാനം നല്‍കി ചതിച്ച മറ്റ് പെണ്‍കുട്ടികളുടെയും വിവരങ്ങള്‍. ഇതെല്ലാം കേട്ടപ്പോള്‍, എന്റെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് ഉറപ്പായി.സമീപകാലത്ത്, നിരവധി ലൈംഗിക ചൂഷണപരാതികള്‍ പൊതു വേദികളില്‍ ഉയര്‍ന്നപ്പോള്‍, കൂടുതല്‍ യുവതികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനായി, എന്റെ അനുഭവം പങ്കുവെക്കേണ്ടത് ഒരു നൈതിക ബാധ്യതയായി ഞാന്‍ കണ്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എന്നെ ബന്ധപ്പെടുന്നത്. ഞാന്‍ സത്യം എല്ലാം പറഞ്ഞു.എന്നാല്‍, എന്റെ ഭാവി, എന്റെ സ്വകാര്യത, കൂടാതെ വീട്ടുകാര്‍ അഭിമുഖീകരിക്കേണ്ടിവരാവുന്ന നാണക്കേട് എന്നിവയെ ഭയന്ന്, എനിക്ക് ഔദ്യോഗികമായി പരാതിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഈ ഭയം ഇന്നും അതുപോലെ നിലനില്‍ക്കുന്നു.

അയാളുടെ പ്രവൃത്തികള്‍ എന്റെ ജീവിതത്തെ അപൂര്‍വ്വമായ രീതിയില്‍ തകര്‍ത്തിരിക്കുന്നു. ഇന്ന് ഞാന്‍ ആഴത്തിലുള്ള ഭയത്തിലും മാനസിക പീഡനത്തിലും ജീവിക്കുന്നു. അയാളെയും അയാള്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ക്രിമിനല്‍ ശക്തികളെയും എനിക്ക് നല്ല പേടിയുണ്ട്. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയാണ് ഞാന്‍ ദിവസേന അനുഭവിക്കുന്നത്.അയാള്‍ക്കെതിരെ ഔദ്യോഗിക പരാതി നല്‍കിയ മറ്റൊരു യുവതിയുടെ ദുരവസ്ഥ ഞാന്‍ സ്വന്തം കണ്ണുകൊണ്ട് കണ്ടു. - ശാരീരിക പീഡനവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും സംബന്ധിച്ച പരാതി നല്‍കിയതിനു ശേഷം, അയാളുടെ അനുയായികള്‍ അവളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും അവളെ നിഷ്ഠൂരമായി അപമാനിക്കുകയും ചെയ്യുകയാണ്. അവള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം ക്രൂരവും നിഷ്ഠൂരവുമായിരുന്നു.

ഇന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ ''പരാതി ഒന്നും കിട്ടിയിട്ടില്ല'' എന്ന പ്രസ്താവന കേട്ടപ്പോള്‍, സത്യം മറയാതെ പോകാതിരിക്കാനാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്.എനിക്ക് യാതൊരു പൊതു ശ്രദ്ധയും സഹാനുഭൂതിയും നേട്ടവുമൊന്നും വേണ്ട. എന്റെ ഏക ഉദ്ദേശ്യം-മറ്റൊരു യുവതിയും അയാള്‍ക്ക് ഇരയാകാതിരിക്കുക എന്നതാണ്.

ശ്രീ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ത്രീകളെ വ്യാജ വാഗ്ദാനങ്ങളിലൂടെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു ലൈംഗിക കുറ്റവാളിയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം ഒരും പൊതുപ്രവര്‍ത്തകന് ഒട്ടും യോജിച്ചതല്ല, പൊതുപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങള്‍ക്കു നേരെ ഓപ്പസിറ്റായ ആളാണ് അയാള്‍.

അതിനാല്‍, സ്ത്രീകളുമായോ കുട്ടികളുമായോ ബന്ധപ്പെടേണ്ടി വരുന്ന ഏതൊരു പൊതുപ്രവര്‍ത്തന സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നിന്നും നേരിട്ട് മാറ്റി നിര്‍ത്തണമെന്ന് ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്നു.എന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്; നിങ്ങള്‍ക്ക് അവരില്‍ നിന്ന് എന്റെ ഐഡന്റിറ്റി പരിശോധിക്കാവുന്നതാണ്.

ഈ കത്ത് ഞാന്‍ ശ്രീ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും, വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കും അയയ്ക്കുന്നുണ്ട് .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam