കോഴിക്കോട്: എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമർശം തെറ്റാണെന്നും വ്യക്തമാക്കി ഷാഫി പറമ്പിൽ എംപി. ബിഹാറിൽ പോയത് പാർട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ് എന്നും രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടൻ തന്നെ രാഹുൽ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പ്രതികരിച്ചു.
അതേസമയം സംഘടന ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ധാർമികത പഠിപ്പിക്കുകയാണ്. വിവാദങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും ഷാഫി പ്രതികരിച്ചു. രാജി ആവശ്യപ്പെടാൻ സിപിഎമ്മിനും ബിജെപിക്കും ധാർമികതയെന്തെന്നും ഷാഫി പറമ്പിൽ ചോദ്യം ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
