ബജറ്റ് അവതരണം തുടങ്ങി:  ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും  ആശ്വാസം

JANUARY 28, 2026, 9:58 PM

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കുന്നത് ഏറെ സന്തോഷത്തോടെയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.കേരളത്തിന്‍റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ട്. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മൽ കേരളത്തെ കെട്ടിപടുക്കാനായി.

കേരളത്തെ തകര്‍ക്കാൻ വര്‍ഗീയ ശക്തികള്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നും അതിനെ ഫലപ്രദമായി കേരളം പ്രതിരോധിക്കുകയാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. മത രാഷ്ട്ര വാദികള്‍ അവസരം കാത്തിരിക്കുകയാണ്.

ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി ഉയര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 14500 കോടി ക്ഷേമ പെൻഷന് നൽകാൻ വകയിരുത്തി.

vachakam
vachakam
vachakam

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ്

ഡിഎ കുടിശിക പരിഹരിക്കാൻ നടപടിയെന്ന് കെഎൻ ബാലഗോപാൽ.സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധനവ്. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും ഹെൽപ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam