വീണ്ടും വിവാദം; തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സാരികള്‍ വിതരണം ചെയ്തു ബിജെപി 

APRIL 6, 2026, 1:33 AM

കോട്ടയം: പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ബിജെപി സാരികള്‍ വിതരണം ചെയ്തെന്ന പരാതിയില്‍ വിവാദം ശക്തമാകുന്നു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് മിനർവ മോഹനൻ സാരി വിതരണം നടത്തണമെന്ന് പറയുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം കൂടുതല്‍ ഗുരുതരമായത്.

പഞ്ചായത്ത് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ ഓഡിയോ ആദ്യം പങ്കുവച്ചത്. പിന്നീട് ഗ്രൂപ്പിലേക്ക് തെറ്റിച്ച് അയച്ചതാണെന്ന കാരണത്താല്‍ ഓഡിയോ ഡിലീറ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്ക് വസ്തുക്കള്‍ വിതരണം ചെയ്യുന്നത് ചട്ടലംഘനമായി കണക്കാക്കപ്പെടുന്നതിനാല്‍, വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമോയെന്നത് ശ്രദ്ധേയമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam