‘554 വോട്ടിന് മുകളിൽ വിജയം’; സംഖ്യയുടെ രഹസ്യം വെളിപ്പെടുത്തി പി വി ശ്രീനിജിൻ

MAY 3, 2026, 1:30 AM

കൊച്ചി: “ഞാൻ വിജയിക്കും… 554 വോട്ടിന് മുകളിൽ ഭൂരിപക്ഷത്തോടെ” — കുന്നത്തുനാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി വി ശ്രീനിജിൻ എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ച വാചകമാണ് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായത്. പ്രത്യേകിച്ച് ‘554’ എന്ന സംഖ്യയുടെ പിന്നിലെ അർഥം എന്തെന്നായിരുന്നു ഏവരുടെയും കൗതുകം.

ഈ സംഖ്യ യാദൃശ്ചികമല്ലെന്ന് ശ്രീനിജിൻ വ്യക്തമാക്കി. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിന്റെ അടയാളമായാണ് ആദ്യത്തെ ‘5’ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ‘5’ തന്റെ ജന്മദിനം അഞ്ചാം മാസം അഞ്ചാം തീയതിയിലാണെന്നതുമായി ബന്ധപ്പെട്ടതാണെന്നും, വോട്ടെണ്ണൽ നടക്കുന്നത് നാലാം തീയതിയായതിനാൽ അവസാനമായി ‘4’ ചേർത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു.

vachakam
vachakam
vachakam

ഇങ്ങനെ മൂന്ന് ഘടകങ്ങൾ ചേർന്നപ്പോഴാണ് ‘554’ എന്ന സംഖ്യ മനസ്സിൽ തെളിഞ്ഞതെന്നും, അതിലും കൂടുതലായ ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും ശ്രീനിജിൻ പറഞ്ഞു. പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ നിരവധി രാഷ്ട്രീയ പ്രതികരണങ്ങളും രസകരമായ കമന്റുകളും സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam