ബേപ്പൂരിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി പി.വി. അൻവർ; സത്യാന്വേഷണ യാത്രക്ക് തുടക്കം

FEBRUARY 5, 2026, 9:37 PM

ബേപ്പൂർ: ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ ബേപ്പൂരിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി പി.വി. അൻവർ. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടുന്നതിനായി പി.വി. അൻവറിന്റെയും അനുയായികളുടെയും നേതൃത്വത്തിൽ ‘സത്യാന്വേഷണ യാത്ര’ ആരംഭിച്ചു. എൽഡിഎഫിന്റെ വികസന ജാഥയ്ക്ക് മറുപടിയായാണ് സത്യാന്വേഷണ യാത്രയെന്ന് അൻവർ വ്യക്തമാക്കി.

ആരോഗ്യരംഗത്തെ വികസന മുരടിപ്പാണ് അൻവർ ആദ്യം ചൂണ്ടിക്കാട്ടിയത്. ഫറോക്ക് താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിന്നാണ് സത്യാന്വേഷണ യാത്രയ്ക്ക് തുടക്കമിട്ടത്. മണ്ഡലത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ അവസ്ഥ ഗുരുതരമാണെന്നും സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അൻവർ ആരോപിച്ചു.

തനിക്കെതിരായ പ്രചാരണങ്ങൾക്കായി മന്ത്രി മുഹമ്മദ് റിയാസ് സൈബർ തൊഴിലാളികളെ നിയോഗിച്ചുവെന്ന ഗുരുതര ആരോപണവും പി.വി. അൻവർ ഉന്നയിച്ചു. വഴിയിൽ ഒരിക്കൽ കണ്ട സംഭവങ്ങൾ പോലും വളച്ചൊടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന അൽപ്പത്തരമാണ് നടക്കുന്നതെന്നും അൻവർ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

മരുമോനിസത്തിനും പിണറായിസത്തിനുമെതിരായ പോരാട്ടമാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് അൻവർ പറഞ്ഞു. ആരോഗ്യരംഗത്തിന് പിന്നാലെ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്കും വരും ദിവസങ്ങളിൽ സത്യാന്വേഷണ യാത്ര വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam