നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസും തമ്മിലുളള കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ.
എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിക്കുകയാണ്. പിണറായിയുടെ ഒളിഞ്ഞ വക്താവാണ് ഷൗക്കത്ത് എന്നും ആർഎസ്എസിനെ പിന്തുണയ്ക്കുന്നയാളാണ് ഷൗക്കത്ത് എന്നും അൻവർ വിമർശിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിലും അൻവർ പ്രതികരിച്ചു. ഗോവിന്ദന്റെ ഹൃദയത്തിലുള്ളതാണ് വായിലൂടെ വന്നത്. അദ്ദേഹം പറഞ്ഞത് പച്ചയായ സത്യമാണ് എന്നുമായിരുന്നു അൻവറിന്റെ മറുപടി.
ഗോവിന്ദൻ ആർഎസ്എസ് വോട്ട് ലക്ഷ്യം വെയ്ക്കുകയാണ്. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ലഭിക്കാൻ പോകുന്നില്ല എന്നും അൻവർ പറഞ്ഞു.
തൃശൂർ പൂരം കലക്കി എഡിജിപി അജിത് കുമാർ ബിജെപിയുടെ ആഗ്രഹം സാധിച്ചുവെന്നും അൻവർ പറഞ്ഞു. അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുണ്ട് എന്നും ഡൽഹിയിലേക്ക് അയച്ച ലിസ്റ്റിൽ അജിത് കുമാറിൻ്റെ പേരു വന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു വാക്ക് പോലും പറഞ്ഞില്ല എന്നും അൻവർ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്