തിരുവനന്തപുരം: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഒരാൾ മരിക്കാനിടയായ അപകടത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി. അപകടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പിഡബ്ല്യുഡി സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം ദേശീയപാത അതോറിറ്റിയോട് പിഡബ്ല്യുഡി സെക്രട്ടറി വിശദീകരണം തേടുമെന്നും അറിയിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുറവൂരിൽ ഇരുചക്ര വാഹനങ്ങൾക്ക് അടക്കം നിയന്ത്രണമുണ്ട്. വാഹനങ്ങൾ തീരദേശ റോഡ്, അരൂക്കുറ്റി വഴി തിരിച്ചു വിടുന്നു. ചേർത്തലയിൽ നിന്നുള്ള വാഹനങ്ങൾ പൂച്ചാക്കൽ റോഡ് വഴി തിരിച്ചു വിടുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
