തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഗുരുതര വീഴ്ചകൾ നടന്നതായി നിർണായക രേഖകൾ പുറത്തുവന്നു. ഓൺസ്‌ക്രീൻ മാർക്കിങ് പ്രോട്ടോക്കോൾ ലംഘിച്ചാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തിയതെന്നാണ് കണ്ടെത്തൽ.
മൂല്യനിർണയം നടത്തിയ ചോദ്യങ്ങളും മൂല്യനിർണയം നടത്താതെ വിട്ട ചോദ്യങ്ങളും പരീക്ഷാ വിഭാഗം പരിശോധിച്ചില്ലെന്നും രേഖകളിൽ വ്യക്തമാക്കുന്നു. പരീക്ഷാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിർണായക ലോഗിൻ ഫയലുകൾ പിഎസ്‌സി ആസ്ഥാനത്ത് നിന്ന് കാണാതായതും പുതിയ സംശയങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതോടെ പിഎസ്‌സിയുടെ പരീക്ഷാ വിഭാഗം കൂടുതൽ അന്വേഷണത്തിന്റെ പരിധിയിലായി.
പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ട് പ്രകാരം, മൂല്യനിർണയത്തിന്റെ മേൽനോട്ട ചുമതല പരീക്ഷാ വിഭാഗത്തിലെ അഡീഷണൽ സെക്രട്ടറിയ്ക്കായിരുന്നു. ഓരോ ചോദ്യത്തിനും ഇരട്ട മൂല്യനിർണയം നടത്തിയിട്ടും ക്രമക്കേട് കണ്ടെത്താനാകാതിരുന്നത് ദുരൂഹമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് പിഎസ്‌സി കമ്മീഷൻ യോഗത്തിൽ കടുത്ത വാദപ്രതിവാദം നടന്നു. തുടർന്ന്, പരീക്ഷാ കൺട്രോളറെ അന്വേഷണ ചുമതല ഏൽപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന കമ്മീഷൻ അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കേസ് ആഭ്യന്തര വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ തീരുമാനിച്ചു. അന്വേഷണം ഇനി വിജിലൻസ് ഏറ്റെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
