പ്രതിഷേധ കാൽ പന്ത് കളി

JUNE 21, 2025, 1:52 PM

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവട്ടാനി തൃശൂർ കോർപ്പറേഷൻ പെലെ ദ ലെജൻഡ് ഫുട്‌ബോൾ ഗ്രൗണ്ടിന് മുൻവശം പ്രതിഷേധ കാൽ പന്ത് കളി നടത്തി.

തൃശൂർ കോർപറേഷൻ കഴിഞ്ഞ 9 വർഷക്കാലമായി പണി തുടരുന്ന പറവട്ടാനി ഗ്രൗണ്ട് രണ്ടു ഭരണകാലം തീരാറായിട്ടും പണി പൂർത്തീകരിക്കപെട്ടിട്ടില്ല. സ്ഥിരമായി ടൂർണമെന്റ് നടന്നിരുന്ന ഗ്രൗണ്ട് കോടികൾ ചിലവ് നടത്തി 2023 പേരിനു മാത്രം ഉദ്ഘാടനം ചെയ്ത് യുവജനങ്ങളെ വിഡ്ഢികളാക്കി കൊണ്ട് നടത്തുന്ന ഈ ദുരവസ്ഥക്കു അവസാനം ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.  

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിയോ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ഹരീഷ് മോഹൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സുമേഷ് നിയോജക മണ്ഡലം പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി.

vachakam
vachakam
vachakam

കളി കളത്തിന് അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ വൻ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ലിയോ രാജൻ ആഹ്വാനം ചെയ്തു.

സി.കെ.ഫ്രാൻസിസ്, പ്രഭുദാസ് പാണേങ്ങാടൻ, ജെൻസൻ ജോസ് കാക്കശേരി, സജോ സണ്ണി, പ്രിയൻ ജോർജ്, കെ.കെ.ജയ്‌ക്കോ, ലിന്റോ രാജൻ, ലിയാസ് ബാബു, ജിബി വേണുഗോപാൽ, ലിജോ തോമസ്, മിന്റോ.സി.ആന്റോ, അനീഷ്, ഷഹീർ എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam