തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട റാന്നി പൂവന്മല മേട്ടുങ്കൽ വീട്ടിൽ ബ്രിജിൽ ബ്രിജിനെ (26) യാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്.
കണ്ണൂരിലെ ഒരു നഴ്‌സിങ് കോളേജിൽ ഫിസിയോ തെറാപ്പിക്ക് പഠിക്കുമ്പോഴാണ് വിദ്യാർഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. ഇതിനിടെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു.
കോഴ്സിന്റെ ഭാഗമായി പാലാരിവട്ടത്ത് എത്തിയപ്പോഴായിരുന്നു പീഡനം. പിന്നീട് പ്രതി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു. വിദേശത്തേക്ക് പോകാനും ശ്രമിച്ചു. ഇതോടെയാണ് പെൺകുട്ടി മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്