ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്. നിര്‍മാതാക്കളുടെ സംഘടനയിലെ മത്സരത്തിന് പിന്നാലെയാണ് ചേമ്പറിലേക്കുള്ള മത്സരത്തിൽ സാന്ദ്ര പത്രിക സമർപ്പിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. "കഴിഞ്ഞ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇപ്പോള്‍ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഞാന്‍ നില്‍ക്കുകയാണ്. പോരാട്ടം തുടരുക തന്നെയാണ്. സംവിധായകന്‍ വിനയന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ വോട്ട് ഇല്ലാത്ത ആളുകളായിരുന്നു അവിടെ കൂടുതലും. തെരഞ്ഞെടുപ്പില്‍ പോലും പലര്‍ക്കും സംശയമുള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘത്തിന്റെ കൈകളിലാണ്" എന്നാണ് സാന്ദ്ര വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
