പുല്‍പ്പള്ളി: പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എംപി. ജോസ് നെല്ലേടത്തിന്‍റെ ഭാര്യയും മകനും മകളും ആണ് പ്രിയങ്ക ഗാന്ധിയെ കണ്ടത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മണ്ഡല പര്യടനത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. പ്രിയങ്ക ഗാന്ധി താമസിക്കുന്ന ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്ന് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ പ്രിയങ്ക ഗാന്ധിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിന്‍റെ കുടുംബം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
