ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; 27കാരിക്ക് ദാരുണാന്ത്യം; രണ്ടുവയസുകാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

JULY 6, 2026, 6:51 AM

കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27കാരിക്ക് ദാരുണാന്ത്യം. കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യയായ അമൃതയാണ് മരിച്ചത്.

അപകടത്തിൽ അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), ഭർതൃസഹോദരി അർച്ചന (24), രണ്ടുവയസുകാരിയായ മകൾ മിലോനി, കാർ ഡ്രൈവറായ മുണ്ടക്കയം സ്വദേശി സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

ബസിലുണ്ടായിരുന്ന യാത്രക്കാരായ ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി (50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ഓച്ചിറയിലെ പരബ്രഹ്മ ആശുപത്രിയിൽ ചികിത്സയിലാണ്.

vachakam
vachakam
vachakam

മൃതദേഹം ഓച്ചിറ പരബ്രഹ്മ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam