കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ. ജയിലിൽ നിന്ന് ഭാര്യയെ ഫോൺ വിളിച്ച് തടവുകാരൻ്റെ ഭീഷണിയും അസഭ്യവർഷവും.
കാപ്പ തടവുകാരൻ ഗോപകുമാർ ആണ് ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അധികൃതരുടെ പരിശോധനയിൽ സെല്ലിനകത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
ഗോപകുമാറിൻ്റെ ഭാര്യ തന്നെ നൽകിയ പരാതിക്ക് പിന്നാലെയായിരുന്നു അധികൃതർ സെല്ലിൽ പരിശോധന നടത്തിയത്. ഭീഷണിക്ക് പിന്നാലെ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് ഭാര്യ പരാതി നൽകിയത്.
പരിശോധനയിൽ സെല്ലിനകത്ത് സാധനങ്ങൾ സൂക്ഷിക്കുന്ന കവറിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ഗോപകുമാറിനെ ഒന്നാം ബ്ലോക്കിൽ നിന്ന് പത്താം ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
