തൃശൂര്‍: പോലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കകം പൊക്കി.
കുമ്പളക്കോട് സ്വദേശി അനില്‍കുമാര്‍(28) ആണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കൈവിലങ്ങുമായി ഓടിയത്.
പഴയന്നൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനായി ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ചെക്കപ്പിനുശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പോയ അനില്‍കുമാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നുള്ള തിരച്ചിലില്‍ മണിക്കൂറുകള്‍ക്കും ഇയാളെ പിടികൂടി.
പുലാക്കോട് പൊന്നുംകുന്ന് പ്രദേശത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
