''കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ''; മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

JANUARY 3, 2024, 5:07 PM

തൃശൂര്‍: തൃശൂരിലെത്തിയ മോദി മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. ''കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ'' എന്ന വാക്കുകളോടെയാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് എന്‍എസ്എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന് ശ്രദ്ധാജ്ഞലി ആര്‍പ്പിച്ച മോദി വടക്കുംനാഥ ക്ഷേത്രത്തെ കുറിച്ചും തൃശ്ശൂര്‍ പൂരത്തെ കുറിച്ചും പ്രത്യേകം പരാമര്‍ശിച്ചു.

നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ശ്രദ്ധേയരായ വനിതകളെ മോദി അനുസ്മരിച്ചു. കൂടാതെ, ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങി രാജ്യത്തിന് മുന്നില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിയ വനിതകളേയും പ്രകീര്‍ത്തിച്ചു. നാടിന്റെ പുത്രിമാര്‍ എന്നാണ് ഇവരെ മോദി അഭിസംബോധന ചെയ്തത്.

സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സര്‍ക്കാരുകള്‍ സ്ത്രീശക്തിയെ ദുര്‍ബലമായി കണ്ടുവന്നു മോദി ആരോപിച്ചു. സത്രീകള്‍ക്ക് ലഭ്യമാകേണ്ട സംവരണം പോലും അവര്‍ മറച്ചുവച്ചു. എന്നാല്‍ തന്റെ സര്‍ക്കാര്‍ നാരീ സംവരണം യാഥാര്‍ത്ഥ്യമാക്കിയെന്നും, മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങള്‍ നിറുത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും വ്യക്തമാക്കി.

മോദിയുടെ ഗ്യാരന്റി എന്ന വാക്ക് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള സംസാരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam