നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്

MARCH 27, 2026, 4:18 AM

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. മറ്റന്നാൾ നിശ്ചയിച്ചിട്ടുള്ള തൃശൂർ, പാലക്കാട് പരിപാടികൾക്ക് പുറമെ ഏപ്രിൽ നാലിനാണ് നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നത്. 

മാർച്ച് 29ന് പാലക്കാട് നടക്കുന്ന റാലിയിലും തൃശൂരിലെ റോഡ് ഷോയിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുത്തുവന്നിരുന്നു. തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.

അതേസമയം, രണ്ട് മാസത്തിനിടെ രണ്ട് തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, അമിത് ഷാ, ജെ.പി. നദ്ദ എന്നിവരും ഉടൻ കേരളത്തിലെത്തുമെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam