തിരുവനന്തപുരം: എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്.
നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു.
മൂന്ന് അമൃത് ഭാരത് ട്രൈനുകളുടെ ഫ്ലാഗ് ഓഫ് അടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിലെ റെയിൽവെ സൗകര്യം ഇന്ന് മുതൽ കൂടുതൽ ശക്തമാകുമെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് വെക്കുകയാണ്. രാജ്യത്തെ ഉന്തുവണ്ടിക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യുന്ന ക്രൈഡിറ്റ് കാര്‍ഡ് പദ്ധതിക്കും ഇന്ന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
.ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ, മന്ത്രി എം.ബി രാജേഷ്, തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്,ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
