തിരുവനന്തപുരം: കഴുക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാൾ സ്വദേശിയുടെ മകൻ്റെ മരണം കൊലപാതകം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യും.
കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെയായിരുന്നു കഴക്കൂട്ടത്ത് താമസിച്ചുവരികയായിരുന്ന ബംഗാൾ ഹേലാഗച്ചി സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽദർ (നാല്) മരിച്ചത്.
ഇന്നലെ വൈകിട്ട് മുന്നിയും സുഹൃത്തും ചേർന്ന് കുഞ്ഞിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച് ഉറങ്ങിയ കുഞ്ഞ് പിന്നെ ഉണർന്നില്ല എന്നായിരുന്നു അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുഞ്ഞിൻ്റെ കഴുത്തിൽ കണ്ട പാടിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
