തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ നിയോഗിക്കപ്പെട്ടവർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജീവനക്കാർ, ഇലക്ഷൻ വിഭാഗം ജീവനക്കാർ, ഒബ്‌സർവർമാർ, സെക്ടറൽ ഓഫീസർമാർ, ആന്‍റി ഡിഫെയ്‌സ്‌മെന്‍റ് സ്ക്വാഡ്, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പോസ്റ്റൽ ബാലറ്റിന് അർഹതയുള്ളത്.
തെരഞ്ഞെടുപ്പ് ജോലിക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കമ്മീഷൻ ഇന്നലെ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ആകെ 75,632 സ്ഥാനാർത്ഥികളാണ് അന്തിമ പട്ടികയിൽ ഉള്ളത്.
ഇതിൽ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയുമാണുള്ളത്. സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കുകയും സ്വതന്ത്രർക്കടക്കം ചിഹ്നം അനുവദിക്കുകയും ചെയ്തതോടെ ഇന്നലെ മുതൽ സ്ഥാനാർഥികൾ പ്രചാരണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
