പാലക്കാട്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ കൗണ്‍സിലറായ പ്രശോഭ് സി വത്സന്‍ നിലവില്‍ ഒളിവിലാണെന്ന് പൊലീസ്.
കഴിഞ്ഞദിവസമാണ് ദളിത് യുവതി പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് അതിജീവിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.
ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിജീവിത പറഞ്ഞു. ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി, ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡനം.
ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
