പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറി: ഉദ്യോഗസ്ഥ നടപടിയിൽ ഇരട്ടനീതി എന്ന് വിമർശനം

SEPTEMBER 19, 2025, 12:13 AM

പത്തനംതിട്ട: പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടിയിൽ ഇരട്ടനീതി എന്ന് വിമർശനം . 

പൊലീസിനും സർക്കാരിനും നാണക്കേട് ഉണ്ടാക്കി എന്ന് ഡി ഐ ജി റിപ്പോർട്ട് നൽകിയ തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ, ആറന്മുള സി ഐ പ്രവീൺ എന്നിവർക്ക് എതിരെ നടപടിക്ക് ശുപാർശ വന്നെങ്കിലും വീണ്ടും ഒരു അന്വേഷണം നടത്താൻ ആണ് ആഭ്യന്തരവകുപ്പിൻറെ നീക്കമെന്നതും ഇരട്ട നിതീയായാണ് വിലയിരുത്തപ്പെടുന്നത്.

 പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ ഇരട്ട നീതിയെന്നാണ് സേനയ്ക്കുള്ളിൽ വിമർശനം ശക്തമായിരിക്കുന്നത്. കേസ് എടുക്കാൻ വൈകി എന്ന കാരണത്തിൽ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയിൽ സസ്പെൻഡ് ചെയ്തിരുന്നു.

vachakam
vachakam
vachakam

എന്നാൽ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടികാട്ടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam