പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോൺ കസ്റ്റഡിയിലെടുത്ത സംഭവം; പിടിച്ചെടുത്ത ഫോൺ ഉടമയ്ക്ക് തിരിച്ചു നൽകി പൊലീസ്

JULY 30, 2026, 7:45 AM

തിരുവനന്തപുരം: പവർകട്ടിന്റെ പേരിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഫോൺ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പൊലീസ്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അഹമ്മദ് കബീറിനെ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ പരാതിയില്‍ കേസ് പോലും എടുക്കാതെയാണ് പിഡിപി പ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ആലപ്പുഴ സൗത്ത് പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. പരാതി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പൊലീസ് വിശദീകരണം.

പുലര്‍ച്ചെ രണ്ടരയ്ക്ക് വീട്ടില്‍ കറന്റ് പോയപ്പോഴുണ്ടായ രോഷം പ്രകടിപ്പിച്ച് അഹമ്മദ് കബീര്‍ ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.എന്നാൽ, എവിടെയും മുഖ്യമന്ത്രി എന്നോ വിഡി സതീശന്‍ എന്നോ കബീര്‍ പറഞ്ഞിട്ടില്ല. എന്നാല്‍ പൂക്കി എന്ന് പറഞ്ഞിട്ടുമുണ്ട്. ഇന്ന് ഇത് എത്രാമത്തെ തവണയാണ് കറന്‍റ് പോകുന്നത് പൂക്കി മൈ... എന്ന് മറ്റൊരു പോസ്റ്റും കബീര്‍ ഇട്ടിരുന്നു.

vachakam
vachakam
vachakam

ഈ പോസ്റ്റുകള്‍ മുഖ്യമന്ത്രിയെ അപമാനിക്കുന്നതാണെന്നു കാട്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കബീറിന്‍റെ ഫോണ്‍ പിടിച്ചെടുത്തതെന്ന് ആലപ്പുഴ ഡിവൈഎസ് പി വിശദീകരിച്ചു.സംഭവം കൂടുതൽ വിവാദമായതോടെയാണ് ഫോൺ തിരികെ നൽകി ആലപ്പുഴ സൗത്ത് പോലീസ് തലയൂരിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam