പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം, പൊലീസുകാരന് സസ്പെൻഷൻ

DECEMBER 17, 2025, 8:20 AM

കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ  പോലീസുകാരന് സസ്പെൻഷൻ. കൊല്ലത്താണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. 

സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

നവംബർ ആറാം തീയതിയാണ് പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരി   അതിക്രമത്തിന് ഇരയായത്.

vachakam
vachakam
vachakam

പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന നിരീക്ഷണത്തോടെയാണ് സസ്പെൻഷൻ. 

നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു  സംഭവം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam