ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഒരു വാർത്താ മാധ്യമത്തിൻ്റെ ഫെയ്‌സ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്.മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിൻ്റെ ഫെയ്‌സ്ബുക്ക് കമൻറ്റ്.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പൊലീസ് കാണിച്ചാൽ അത് നീതിന്യായ വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്താകുമെന്നായിരുന്നു കമൻറ്റിലെ ഉള്ളടക്കം.
അതേസമയം, കമന്റ് ആഭ്യന്തര മന്ത്രിയുടെ പ്രശസ്‌തിക്ക് ഹാനിവരുത്തുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. അനിൽകുമാറിൻ്റെ ഫോണും പൊലീസ് പിടിച്ചെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
